അട്ടപ്പാടിയില്‍ ആദിവാസി യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹുസൈന്‍, അബ്ദുല്‍ കരീം,ഉബൈൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍ ബാക്കിയുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളവരാണ് കസ്റ്റഡിയിലുള്ളതെന്ന് പാലക്കാട് എസ്.പി സൂചന നല്‍കി. അതേസമയം, സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.